1
പ്രസിഡന്റ് കെ. ബാലകൃഷ്ണൻ

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതിയെ അഡ്വ. കെ. ബാലകൃഷ്ണൻ നയിക്കും. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രസിഡന്റായി കെ. ബാലകൃഷ്ണനും (ചിറമ്മൽ), ജനറൽ സെക്രട്ടറിയായി പി.കെ. രാജേന്ദ്രനാഥും (അരവത്ത് ) വൈസ് പ്രസിഡന്റുമാരായി കെ.വി.അപ്പുവും (ഉദുമ പടിഞ്ഞാറെക്കര ) കൃഷ്ണൻ ചട്ടഞ്ചാലും (അണിഞ്ഞ-തെക്കിൽ-പെരുമ്പള) തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാരായി ടി.കെ. പ്രദീപ്‌കുമാരും (പള്ളിക്കര തെക്കേക്കുന്ന് ) കെ.വി. ഗിരീഷ്ബാബുവും (ഉദുമ ഒന്നാം കിഴക്കേക്കര ) ട്രഷററായി പി.വി. ചിത്രഭാനുവും( ഉദുമ തെക്കേക്കര) എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഡ്വ കെ. ബാലകൃഷ്ണൻ മുമ്പ് പ്രസിഡന്റായും കൃഷ്ണൻ ചട്ടഞ്ചാൽ ട്രഷററായായും പ്രവർത്തിച്ചിരുന്നു.

രാജേന്ദ്രനാഥ്‌ നിലവിൽ ട്രഷററായായിരിക്കെയാണ്‌ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. മാസങ്ങൾക്ക് മുൻപേ, സി. എച്ച്. നാരായണൻ മുഖ്യ വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് തുടക്കമിട്ടിരുന്നു. നാല് പഞ്ചായത്തുകളിലായി 32 പ്രാദേശിക സമിതികളിൽ നവംബർ 26 ന് തിരഞ്ഞെടുപ്പ് പൂർത്തിയായി.30,000 പരം അംഗങ്ങൾക്ക് വോട്ടവകാശമുള്ള കഴകമാണിത്. പ്രാദേശിക സമിതി ഭാരവാഹികളെയും കേന്ദ്രസമിതി അംഗങ്ങളെയും അന്ന് തിരഞ്ഞെടുത്തു . 91 കേന്ദ്രസമിതി അംഗങ്ങളും സ്ഥിരാംഗങ്ങളായ 18 സ്ഥാനികരും ചേർന്നാണ് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആ പ്രക്രിയയാണ്‌ ഞായറാഴ്ച അവസാനിച്ചത്. മൂന്ന് വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി. അടുത്ത മാസം പുതിയ കമ്മിറ്റി ചുമതലയേൽക്കും. തീയതി പിന്നീട് തീരുമാനിക്കും. ജനാധിപത്യ രീതിയിൽ രഹസ്യ സ്വഭാവത്തോടെ നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.കെ. രാജേന്ദ്രനാഥ്‌