bjp

കണ്ണൂർ:കോൺഗ്രസ് വിട്ട കണ്ണൂരിലെ മുൻ ജില്ലാ ജനറൽ സെക്രട്ടറി സി.രഘുനാഥ് ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ വൈകിട്ട് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് അദ്ധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സി രഘുനാഥ്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് വിട്ടത്.

നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജിവെക്കുന്നതെന്നായിരുന്നു സി. രഘുനാഥിന്റെ പ്രതികരണം. കെ.പി.സി.സി അദ്ധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു.