കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ജനുവരി ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം, പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ മേയറെ തിരഞ്ഞെടുക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം. ഇപ്പോൾ പ്രചരിക്കുന്ന പേരുകൾ അഭ്യൂഹം മാത്രമാണ്. 14 കൗൺസിലർമാരിൽ എല്ലാവരും മേയർ സ്ഥാനത്തിന് അർഹരാണെന്നും ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. മുസ്ലിം ലീഗുമായുണ്ടാക്കിയ ധാരണപ്രകാരമാണ് മേയർ സ്ഥാനം കോൺഗ്രസ് രാജിവച്ചൊഴിയുന്നത്. ശേഷിക്കുന്ന രണ്ടുവർഷം മുസ്ലിം ലീഗ് പ്രതിനിധി കണ്ണൂർ മേയറാകുമന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മേയറുടെ രാജിക്ക് ശേഷം അടുത്ത മേയറെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്ന മുറയ്ക്ക് മേയറുടെ പേര് പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ലെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു..