
മാതമംഗലം: കണ്ണൂർ ജില്ലാ പഞ്ചായത്തും എരമംകുറ്റൂർ ഗ്രാമപഞ്ചായത്തും സാക്ഷരതാ മിഷനും സംയുക്തമായി 2023-24 വാർഷികപദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പത്താമുദയം ക്ലാസിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മാതമംഗലം ഹൈസ്‌കൂളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.കെ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.പി.രമേശൻ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.കെ.രാജൻ, കെ.വി.ശ്രീകല, പി.പി.വിജയൻ , വിക്രമൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നിർവ്വഹണ ഉദ്ദ്യോഗസ്ഥൻ പി.ശ്രീകുമാർ സ്വാഗതവും പ്രേരക് പി.കെ.പ്രീത നന്ദിയും പറഞ്ഞു