mahila-congress

തില്ലങ്കേരി: മഹിളാ കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോളി ദാസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി.ധനലക്ഷ്മി മുഖ്യാത്ഥിതിയായി. നിയോജക മണ്ഡലം പ്രസിഡന്റ് എം.വി.ചഞ്ചലാക്ഷി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി സമ്മാനദാനം നൽകി. യു.ഡി.എഫ് ചെയർമാൻ യു.സി.നാരായണൻ, ഐ.ജാനകി, സി പി.കമലാക്ഷി, സി ജ്യോതി , രജനി രാധാകൃഷ്ണൻ ,ജിജീഷ് കാഞ്ഞിരാട് , എം. കെ.ലസിത, പി.വി.ഗീത, സി വി.രാധിക, ബിന്ദു പുത്തൻ വീട് എന്നിവർ സംസാരിച്ചു.