beby-

പാണത്തൂർ: ബളാന്തോട്‌ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ 4 ലക്ഷം രൂപയോളം ചിലവ് വരുന്ന ആധുനിക കമാനത്തിന് തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയർമാൻ എം.ബി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് മുഖ്യാതിഥി ആയിരുന്നു പി.ടി.എ പ്രസിഡന്റ് കെ.എൻ. വേണു വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ പ്രിൻസിപ്പൽ എ.ഗോവിന്ദൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുപ്രിയ ശിവദാസ് എസ്.എം.ഡി.സി ചെയർമാൻ എം.സി മാധവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.