dheevarasabha

കാഞ്ഞങ്ങാട്: ധീവര സഭ ജില്ല സമ്മേളനം 31ന് ഉച്ചയ്ക്ക് രണ്ടിന് കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ
സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സംസ്ഥാന ഭാരവാഹികൾ, ജില്ല,താലൂക്ക് , കരയോഗം,മഹിളാസഭ , പണ്ഡിറ്റ് കറുപ്പൻ സാംസ്‌ക്കാരിക സമിതി സഭ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ധീവര മഹിളാസഭ, ധീവരയുവജനസഭ, പണ്ഡിറ്റ് കറുപ്പൻ സാംസ്‌ക്കാരിക സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. താലൂക്കിൽ നിന്ന് എസ്.എസ് എൽ.സി പ്ലസ്ടുവിൽ എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. അർഹതയുള്ളവർ മാർക്ക് ലിസ്റ്റും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ജില്ലാസെക്രട്ടറി കെ. രവീന്ദ്രനെ ഏൽപ്പിക്കണം.ഫോൺ:9605078464.