azhikodan-varshikm

കാഞ്ഞങ്ങാട് :വാഴുന്നോറടി അഴീക്കോടൻ കലാസമിതി ആൻഡ് ഗ്രന്ഥാലയത്തിന്റെ 30ാം വാർഷിക സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രഭാഷകൻ വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ പള്ളിക്കൈ രാധാകൃഷ്ണൻ, രവീന്ദ്രൻ പുതുക്കൈ, എൻ.വി.രാജൻ, സി പി.എം ലോക്കൽ സെക്രട്ടറി സന്തോഷ് മോനാച്ച, ലൈബ്രറി സെക്രട്ടറി ടി.ഷംസുദ്ദിൻ, കലാസമിതി പ്രസിഡന്റ് വി.ശ്രുതിൻ, സംഘാടക സമിതി ചെയർമാൻ പി.വി.മോഹനൻ, സുജിത് മോനാച്ച താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ സുനിൽകുമാർ പട്ടേന എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.യു.സുനീത് സ്വാഗതവും ട്രഷറർ വി.വി.സനൽ കുമാർ നന്ദിയും പറഞ്ഞു.