
പയ്യാവൂർ: ശിവ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തുടക്കം കുറിച്ച് ചൂളിയാട് നിവാസികൾ ഓലക്കാഴ്ച സമർപ്പിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഭഗവാന്റെ ആവശ്യ പ്രകാരമാണത്രെ ചൂളിയാട് ദേശക്കാരിൽ ഈ നിയോഗം വന്നുചേർന്നത്. ചൂളിയാട് നിന്നും കാൽനടയായാണ് ഓലക്കാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പ്രേമൻ ഒതയോത്ത്, അശ്വിൻ, റിനീഷ് ചന്ത്രോത്ത്, ഷിജു, കെ.സി.പ്രശാന്തൻ, ടി.കെ.പത്മനാഭൻ, ടി.കെ.വത്സലൻ, കാഴ്ച കമ്മിറ്റി സെക്രട്ടറി സി.പവിത്രൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ചെയർമാൻ ബിജു തളിയിൽ, കെ.വി.ഉത്തമരാജൻ, ദേവസ്വം മുൻ ചെയർമാൻ പി.സുന്ദരൻ, വി.രാഘവൻ ബ്ളാത്തൂർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് കാഴ്ചക്ക് സ്വീകരണം നൽകി.