
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. തളിപ്പറമ്പ് ഡിവൈ.എസ്.പിക്കാണ് പരാതി നൽകിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. അതേസമയം വിജേഷ് പിള്ളയെ സംരക്ഷിക്കാനുള്ള ശ്രമമാണ്ക്രൈംബ്രാഞ്ചിന്റെ ചോദ്യോത്തര നാടകത്തിൽ നിന്നും മനസിലായതെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. ജീവന് എന്തെങ്കിലും ബുദ്ധിമുട്ടാകുമോയെന്ന് പോലും അറിയില്ലെന്നും അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും അവർ പറഞ്ഞു.