
തലശ്ശേരി: തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ 'സമന്വയം' സപ്തദിന സഹവാസ ക്യാമ്പ് ധർമ്മടം ഹോളി ഏഞ്ചൽസ് എൽ.പി സ്‌കൂളിൽ ആരംഭിച്ചു. വാർഡ് മെമ്പർ എം.കെ മജീദ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫീസറായ മേജർ ഗോവിന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോളി ഏഞ്ചൽ സ്‌കൂളിന്റെ മദർ സുപ്പീരിയർ സിസ്റ്റർ ഹർഷിനി, ഹോളി ഏഞ്ചൽ സ്‌കൂൾ എച്ച്.എം സിസ്റ്റർ വെറോണിക്ക, സേക്രഡ് ഹാർട്ട് സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായ സുഗീഷ് പുല്ലോടി, സി.പി സദാനന്ദൻ, ഹോളി ഏഞ്ചൽ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് ഡോക്ടർ ബൈജു മാത്യു, സേക്രഡ് ഹാർട്ട് സ്‌കൂളിന്റെ പ്യൂപ്പിൾസ് ലീഡർ നന്ദന, മഞ്ഞു ജോർജ് മഞ്ജു ജോർജ് സംസാരിച്ചു.സേക്രഡ് ഹാർട്ട് പ്രിൻസിപ്പൽ സിസ്റ്റർ രേഖ സ്വാഗതം പറഞ്ഞു.