palatinum

കാഞ്ഞങ്ങാട്: ദുർഗാ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി സമാപനത്തിന് മുക്കാൽ ലക്ഷം മൺചിരാതുകളിൽ തിരികൾ തെളിയിക്കു. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷം ഡിസംബർ 30നാണ് സമാപിക്കുന്നത്. സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും സംബന്ധിക്കും. ഉച്ചക്ക് 2.30ന് മജീഷ്യൻ പ്രൊഫ.ഗോപിനാഥ് മുതുകാടുമായി സംവാദം. വൈകീട്ട് 5ന് മെന്റലിസ്റ്റ് ആദിയുടെ ഇൻസോംസനിയ. വാർത്താസമ്മേളനത്തിൽ സ്‌കൂൾ മാനേജരും സംഘാടകസമിതി ചെയർമാനുമായ കെ വേണുഗോപാലൻ നമ്പ്യാർ,​ പ്രിൻസിപ്പാൾ എൻ.വേണുനാഥൻ, പ്രധാനാദ്ധ്യാപകൻ വിനോദ് കുമാർ മേലത്ത്, അഡ്വ.ആശാലത, വിജയകൃഷ്ണൻ, മീഡിയ കൺവീനർ ജയൻ, വിനോദ് പുറവങ്കര, ഗോപി മുളവന്നൂർ എന്നിവർ സംബന്ധിച്ചു.