
കാഞ്ഞങ്ങാട്: പുതിയകോട്ട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഹൊസ്ദുർഗ് സബ് ട്രഷറി ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ബിൽഡിംഗിലേക്ക് മാറ്റുന്നു. ഇതുസംബന്ധിച്ച് ഇന്നലെ ചെയർപേഴ്സൺ കെ.വി.സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. കൂടുതൽ സൗകര്യമുള്ള ഇടത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് ട്രഷറി ഓഫീസർ നൽകിയ കത്ത് പരിഗണിച്ചാണ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ മുറി നൽകാൻ തീരുമാനമായത്. ഇതിന് ജി.എസ്.ടി അടക്കം 67692 രൂപ പ്രതിമാസവാടക നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ കാഞ്ഞങ്ങാട് പൈതൃക നഗരം പദ്ധതിക്ക് കൂടുതൽ സൗകര്യം ലഭ്യമാകും. പുതിയകോട്ട ടൗൺസ്‌ക്വയർ പണിയുന്നതിനും സബ് ട്രഷറി കെട്ടിടം തടസമായിരുന്നു. ഇത് ആലാമിപ്പള്ളിയിലേക്ക് മാറുന്നതോടെ ടൗൺസ്‌ക്വയർ നിർമ്മാണം വേഗത്തിലാകും.