തലശ്ശേരി:പാർട്ടി രൂപീകരണത്തിന്റെ 98-ാം വാർഷികവും പാറപ്രം സമ്മേളനത്തിന്റെ 84-ാം വാർഷിക ആഘോഷവും സി.പി.ഐ നാളെ പിണറായിൽ ആചരിക്കും. ബഹുജന പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 5 ന് പിണറായി പെട്രോൾ പമ്പിനടുത്തു നിന്നും ആരംഭിക്കുന്ന പ്രകടനം സമ്മേളന സ്ഥലമായ ആർ.സി. അമല സ്‌കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരും. പൊതുസമ്മേളനം സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം സി.എൻ. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. എം.എസ്.നിഷാദ്, നേതാക്കളായ എം.ബാലൻ, എം. മഹേഷ് കുമാർ, സി.എൻ.ഗംഗാധരൻ, പൊന്ന്യം കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.