kodavalam

കാഞ്ഞങ്ങാട് :ജി.യു.പി സ്കൂൾ പുല്ലൂർ പൂർവ്വ വിദ്യാർഥി സംഗമവും ഒന്നാം വാർഷികവും സംസ്കൃതി ഹാളിൽ പ്രസിഡന്റ് രാജൻ കൊടവലത്തിന്റെ അദ്ധ്യക്ഷതയിൽ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ.അര വിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയിലെ കുടുംബങ്ങളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവരേയു കലാ കായിക രംഗത്ത് മികവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, കൈകൊട്ടികളി,സംഗീത ആലാപനം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. രാമകൃഷ്ണൻ വേണുഗോപാലൻ, കുഞ്ഞമ്പു,നീലാംബരി,ദാമോദരൻ,വണ്ണാർ വയൽ, അത്തിക്കൽ കുഞ്ഞികണ്ണൻ എന്നിവർ നേതൃത്വം നൽകി. സ്വർണ്ണ കുമാരി ചന്ദ്രിക, ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. വിനോദൻ വിഷ്ണുമംഗലം സ്വാഗതവും എം.വി. പത്മനാഭൻ പുല്ലൂർ നന്ദിയും പറഞ്ഞു