
കേളകം: കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. ഇതോടനുബന്ധിച്ചുള്ള ഓഡിറ്റോറിയം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത വെബ് സൈറ്റ് സോഫ്റ്റ് ലോഞ്ചിംഗ് നിർവഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ
ഹോംലി ക്ലസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
മൈഥിലി രമണൻ,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,പഞ്ചായത്ത് അംഗം
സുനിത രാജു വാത്യാട്ട്, സൊസൈറ്റി പ്രസിഡന്റ് ജോസഫ് വള്ളോക്കരി, സെക്രട്ടറി പി.എം.രമണൻ,
റിജോ ചാക്കോ വാളുവെട്ടിക്കൽ,ഇ.എസ്.സത്യൻ, എൻ.ഇ.പവിത്രൻ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.