
കൂടാളി:കൂടാളി ഗ്രാമ പഞ്ചായത്ത് പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനായുള്ള ശിൽപശാല ആകാശവാണി മുൻ പ്രോഗ്രാം മേധാവി ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബൈജു അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പത്മനാഭൻ, പഞ്ചായത്തംഗം സി മനോഹരൻ, ആസൂത്രണ സമിിതി വൈസ് ചെയർമാൻ പി.പി.നൗഫൽ, സി എച്ച്.വൽസലൻ, കെ.എം.വിജയൻ, സി കെ.രാഘവൻ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദിവാകരൻ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ. ശ്രീകല നന്ദിയും പറഞ്ഞു. ചരിത്ര രചനയുടെ ഭാഗമായി 5 കേന്ദ്രങ്ങളിൽ പ്രാദേശിക ശിൽപ്പശാല, വയോജന സദസ്സ്, വിവര ശേഖരണം എന്നിവ നടത്തും.