mp

കാസർകോട് : കോൺഗ്രസ് 139ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡി.സി.സി ആസ്ഥാനത്ത് പ്രസിഡന്റ് പി.കെ ഫൈസൽ പതാക ഉയർത്തി .തുടർന്ന് ഡി.സി.സി ഓഫീസിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ജന്മദിന കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.നേതാക്കളായ കെ.നീലകണ്ഠൻ ,എം.സി പ്രഭാകരൻ, വിനോദ് കുമാർ പള്ളയിൽ വീട് ,എം.കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ,അഡ്വ.ഗോവിന്ദൻ നായർ,എം.രാജീവൻ നമ്പ്യാർ ,ആർ.ഗംഗാധരൻ ,അർജുനൻ തായലങ്ങാടി, കെ.ഖാലിദ് ,അഡ്വ.ശ്രീജിത്ത് മാടക്കൽ , അഡ്വ.സാജിദ് കമ്മാടം വിനോദ് നന്ദകുമാർ ,രതീഷ് കാട്ടുമാടം, ബി.എ.ഇസ്മയിൽ,ഷാഹുൽ ഹമീദ്,സി.ജെ ടോണി എന്നിവർ സംബന്ധിച്ചു, ജില്ലയിലെ മണ്ഡലം ബൂത്ത് കമ്മറ്റികളുടെ നേതൃത്ത്വത്തിൽ പതാക ഉയർത്തി മധുരം വിതരണം ചെയ്തു.