കാസർകോട്: കാറിൽ പോകുന്നതിനിടെ വ്യാപാരിയെ ഒരു സംഘം റോഡിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി. തെരുവത്ത് സ്വദേശി അമീറിന്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ബന്ധുക്കളെ ബങ്കരക്കുന്നിൽ ഇറക്കി തിരിച്ചുവരുന്നതിനിടെയാണ് ബീച്ച് റോഡിൽ വച്ച് ഒരു സംഘം ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. റോഡിൽ നിൽക്കുകയായിരുന്ന സംഘത്തോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അന്വേഷണം നടത്തിവരികയാണ്.