kannur-uni

മേഴ്സി ചാൻസ് പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി അഞ്ച് മുതൽ 15 വരെയും പിഴയോടുകൂടി 17 വരെയും അപേക്ഷിക്കാം. വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസടച്ച് റീ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ജനുവരി 31ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി മേഴ്സി ചാൻസ് ഉൾപ്പെടെ), ഫെബ്രുവരി ആറ്,​ ഏഴ് തീയതികളിൽ ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ ബിരുദാനന്തര ബിരുദം (സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.