milk

കാസർകോട്: കർഷകശ്രീ മിൽക്ക് കുടുംബ സംഗമവും കസ്റ്റമർ മീറ്റും ഇന്ന് വൈകുന്നേരം നാലിന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി സി ടി.അഹമ്മദലി അദ്ധ്യക്ഷത വഹിക്കും. മേൽപ്പറമ്പ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസ് മുഖ്യാതിഥിയാകും. കർഷകശ്രീ മാനേജിംഗ് ഡയരക്ടർ പി.എ.നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് അടക്കമുള്ള സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ഡയരക്ടർ ഇ. അബ്ദുള്ളക്കുഞ്ഞി പറഞ്ഞു. കുടുംബ സംഗമത്തിൽ 25 പ്രമുഖരെയും 40 ഓളം വ്യാപാരികളെയും 50 ഓളം സ്‌കൂൾ കലാ കായിക പ്രതിഭകളെയും ആദരിക്കും.