kunnu-

ചെറുവത്തൂർ: ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ഇടിച്ചതിനെ തുടർന്ന്‌ പാർശ്വങ്ങളിൽ സുരക്ഷാ ഭീഷണി നേരിടുന്ന ചെറുവത്തൂർ വീരമലക്കുന്ന്‌, മട്ടലായി കുന്ന്‌ എന്നിവ ഉന്നതസംഘം സന്ദർശിച്ചു. എം രാജഗോപാലൻ എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം സ്ഥലം പരിശോധനക്കായി എത്തിയത്‌. കുന്ന്‌ ഇടിച്ച പ്രദേശത്തിന് സംരക്ഷണഭിത്തി നിർമ്മിക്കാനുളള രൂപ രേഖ തയാറാക്കി 15 ദിവസത്തിനകം നൽകാൻ കരാർ കമ്പനിക്ക്‌ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത്‌ നിന്നും സ്വകാര്യ വ്യക്തികൾ അനധികൃതമായി മണ്ണ്‌ കടത്തി കൊണ്ട്‌ പോയിട്ടുണ്ടോയെന്ന്‌ പരിശോധിക്കാൻ ജിയോളജി വകുപ്പ്‌ അധികൃതർക്കും നിർദേശം നൽകി. കളക്ടർ കെ.ഇമ്പശേഖർ, എം.രാഗോപാലൻ എം.എൽ.എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി.പ്രമീള, തഹസിൽദാർ, ജില്ലാ പ്ലാനിംഗ് വകുപ്പ്‌ അധികൃതർ, റവന്യു ഉദ്യോഗസ്ഥർ, എന്നിവരടങ്ങുന്ന സംഘമാണ്‌ സ്ഥലം സന്ദർശിച്ചത്‌.