
കണ്ണൂർ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നുവെന്നാണ് കോൺഗ്രസിൽ നിന്ന് ഇന്ത്യ കേൾക്കാൻ ആഗ്രഹിക്കുന്ന നിലപാടെന്ന് എൻ.സി.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.പി.എം സുരേഷ് ബാബു. കോൺഗ്രസ് രൂപീകരണത്തിന്റെ വാർഷിക ദിനത്തിൽ എൻ.സി.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ.സി.പി ജില്ലാ പ്രസിഡന്റ് കെ.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി മുരളി, പി.സി സനൂപ്, പി.ശിവദാസൻ, എം.എ.ആന്റണി, പുരുഷു വരക്കൂൽ, പി.കെ.സത്യൻ, കെ.മുസ്തഫ, ഒ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.കെ പ്രേംനാഥ്, പി.സി വിനോദ് കുമാർ, കെ.പി.വത്സരാജൻ, വി.പി.സവിത, കെ.കെ.റീന എന്നിവർ നേതൃത്വം നൽകി. കെ. മുരളീധരൻ നായർ സ്വാഗതവും വി.പി.ജയദേവൻ നന്ദിയും പറഞ്ഞു.