ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ കോറങ്ങോട് രണ്ടാം വാർഡിൽ ഈന്തുംകുഴിയിൽ കുര്യന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിൽ പണി എടുക്കുമ്പോൾ ആദിവാസി സ്ത്രീ പള്ളത്ത് രോഹിണിയെ (57) കാട്ടുപന്നി ആക്രമിച്ചു. ഇവരെ ആദ്യം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നി ഭീതിപരത്തിയിരിക്കുകയാണ്.