yechuri

കാസർകോട്: അയോദ്ധ്യയിൽ ക്ഷേത്ര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്നത് ഭരണഘടനയ്ക്കും മുൻകാല സുപ്രീംകോടതി വിധികൾക്കുമെതിരായ നിലപാടാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കാസർകോട് ചെർക്കളയിൽ സി.പി.എം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരിൽ പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രിയും ഭരണ സംവിധാനങ്ങളുമെല്ലാം ചേർന്ന് പ്രത്യേക മതവിഭാഗത്തിന്റെ താൽപര്യം മാത്രം ഉയർത്തിപ്പിടിക്കുകയാണ്. സർക്കാർ ഒരുമതത്തിന്റെ മാത്രം രക്ഷകർത്താവാകാരുത് എന്നാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നിലപാട്.