congres-adaram

കാഞ്ഞങ്ങാട്: കോൺഗ്രസിന്റെ 139ാം ജന്മദിനാഘോഷം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 139 മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, എ.ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ, പി.എ.അഷ്റഫലി, കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, എം.അസ്സിനാർ, ശാന്തമ്മ ഫിലിപ്, അഡ്വ.ടി.കെ.സുധാകരൻ, പി.വി.സുരേഷ്, എം.സി പ്രഭാകരൻ, വിനോദ് കുമാർ പള്ളയിൽ വീട്, അഡ്വ.എ.ഗോവിന്ദൻ നായർ, ടോമി പ്ലാച്ചേരി, വി.ആർ.വിദ്യാസാഗർ, കരുൺ താപ്പ, സോമശേഖര ഷേണി, കെ.പി.പ്രകാശൻ, മാമുനി വിജയൻ, ഹരീഷ് പി.നായർ, ധന്യ സുരേഷ്, അഡ്വ.പി.കെ.ചന്ദ്രശേഖരൻ, ജോമോൻ ജോസ്, ഉമേശൻ ബേളൂർ, മധുസൂദനൻ ബാലൂർ, കെ.വി.ഭക്തവത്സലൻ, കെ.വി വിജയൻ, മടിയൻ ഉണ്ണികൃഷ്ണൻ, സംസാരിച്ചു.