
കാഞ്ഞങ്ങാട് : വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി പരിപോഷിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിൽ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കൗൺസിലർ കുസുമ ഹെഗ്‌ഡെ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ഡോ.കെ.വി.സജീവൻ, ഡോ.എ.വി.സുരേഷ്ബാബു, എം.ഇ.സി.സെക്രട്ടറി ടി.മൊയ്തു , നഗരസഭാ ലൈബ്രേറിയൻ പി.വി.രഘുനാഥൻ എന്നിവർ സംസാരിച്ചു. എഴുത്തുകാരായ ഡോ.അംബികാസുതൻ മാങ്ങാട്, സുറാബ്, ഇ.പി.രാജഗോപാലൻ, ബിന്ദു മരങ്ങാട് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇന്ന് ഡോ.പി.കെ.ഭാഗ്യലക്ഷ്മി, സ്മിത ഭരത്, ദിവാകരൻ വിഷ്ണുമംഗലം, സി.എം.വിനയചന്ദ്രൻ, ഡോ.സന്തോഷ് പനയാൽ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 4.30 ന് സമാപന പരിപാടിയിൽ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.എ.എം.ശ്രീധരൻ മുഖ്യാതിഥിയായിരിക്കും.