
ഇരിട്ടി : നഗരസഭാ പദ്ധതിയിൽ പുന്നാട് ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ഫാർമസി ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.കെ. രവിന്ദ്രൻ, പി.കെ.ബൾക്കീസ്, കെ.സുരേഷ്, ടി.കെ.ഫസീല, കെ.സോയ, കൗൺസിലർമാരായ എ.കെ.ഷൈജു, ടി.വി. ശ്രീജ, സമീർ പുന്നാട്, വി.ശശി, നഗരസഭെ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ ,
താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.എം.രാജേഷ്, ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, കെ.നിധിന, എൻ. രാജൻ, കെ.പി.പത്മനാഭൻ , വി.എം.പ്രശോഭ്, എസ്.നൂറുദ്ദിൻ,കെ.മുഹമ്മദലി, മെഡിക്കൽ ഓഫിസർ ഡോ.കണ്ണൻ എന്നിവർ സംസാരിച്ചു.