sullan

പരിയാരം: പോലീസ് കസ്റ്റഡിയിലുള്ള പരിയാരം കവർച്ച സംഘത്തലവൻ സുള്ളൻ സുരേഷിനേയും കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവർച്ച നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. ഒക്ടോബർ 19ന് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ.ഷക്കീർ, ഡോ.ഫർസീന ദമ്പതിമാരുടെ വീട്ടിൽ വൃദ്ധയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണ സംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തർസംസ്ഥാന കവർച്ചാസംഘത്തിന്റെ തലവനാണ് സുള്ളൻ സുരേഷ്.

നാടിനെ നടുക്കിയ കവർച്ചയിലെ പ്രധാന പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതറിഞ്ഞ് നിരവധി പേർ ഇവിടേക്ക് എത്തിചേർന്നിരുന്നു. മോഷണം പോയ സ്വർണ്ണം കൊയമ്പത്തൂരിലെ ഒരു ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിലെ മറ്റു പ്രതികളെ കഴിഞ്ഞ മാസം തന്നെ പിടികൂടിയിരുന്നു ഇവർ ഇപ്പോൾ ജയിലിലാണ്.