unneeso

കുടിയാന്മല: പള്ളിക്കുന്നിലെ ഉണ്ണീശോയുടെ കപ്പേളയിൽ 29മുതൽ 31 വരെയായി നടക്കുന്ന തിരുനാളിനും നൊവേനയ്ക്കും കൊടിയേറി. കുടിയാന്മല ഇടവക വികാരി ഫാ.പോൾ വള്ളോപ്പിള്ളിലാണ് കൊടിയേറ്റം നിർവഹിച്ചത്.
തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന എന്നിവക്ക് ഫാദർ പോൾ വള്ളോപ്പിളളിൽ കാർമ്മികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം 4.15ന് വിശുദ്ധകുർബാനയ്ക്കും ഉണ്ണീശോയുടെ നൊവേനയ്ക്കും കുടിയാന്മല ഇടവക സഹവികാരി ഫാദർ ജോസഫ് ഐക്കരയിൽ നേതൃത്വം നൽകും. തിരുനാൾ സമാപന ദിനമായ 31ന് വൈകുന്നേരം 4.15ന് തിരുക്കർമങ്ങൾക്ക് ഫാദർ സാജു പിണക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ച ഭക്ഷണ വിതരണം.ജില്ലയിലെ പ്രധാന കുടിയേറ്റകേന്ദ്രങ്ങളിലൊന്നായ കുടിയാന്മലയിലെ പ്രധാന ആരാധനാലയങ്ങളിലൊന്നായ പള്ളിക്കുന്ന് ഉണ്ണീശോ കപ്പേളയിലെ തിരുനാളാഘോഷങ്ങൾക്ക് ഇതോടെ സമാപനമാകും.