
മാഹി എക്സൽ പബ്ലിക്ക് സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർക്കായി ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം കെ.വി.കൃപേഷ് ഉദ്ഘാടനം ചെയ്തു. ഉസ്മാൻ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ പി.എം.വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ പി. പ്രീയേഷ് സ്വാഗതം പറഞ്ഞു. എൻ.എസ്.എസ്. ക്യാമ്പ് ലീഡർ മുഹമ്മദ് സാക്കി ജസീം ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. വളണ്ടിയർമാർ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. സുരേശൻ ക്യാമ്പ് ക്രോഡീകരണം നടത്തി. ക്യാമ്പിന്റെ ഭാഗമായി വ്യക്തിത്വവികസന ക്ലാസുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, അഭിനയകളരി, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ, പച്ചക്കറി വിത്ത് വിതരണം, വനയാത്ര, കലാപരിപാടികൾ, ക്യാമ്പ് ഫയർഎന്നിവയുണ്ടായി.