bmep

തലശ്ശേരി : ബി.ഇ.എം.പി ഹയർസെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ബി.ഇ.എം.പി സ്‌കൂൾ അലൂമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച മഹാകുടുംബ സംഗമത്തിന്റെ രണ്ടാം ദിന പരിപാടി തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുന റാണി ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി ചെയർമാൻ പി.എം അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ചൂര്യയി ചന്ദ്രൻ മുഖ്യാതിഥിയായി. നഗരസഭ അംഗങ്ങളായ എം.പി.ജ്യോതിഷ് കുമാർ, സി പ്രശാന്ത്, അസോസിയേഷൻ രക്ഷാധികാരി വി.ബി.ഇസ്ഹാഖ്, മഹേഷൻ നമ്പൂതിരി, റോക്കേഴ്സ് പ്രതിനിധി യു.സി ഫൈസൽ ഉമ്മർ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറിമാരായ കെ.സിനേഷ്, സി ഷെറിൻ രാജ് എന്നിവർ സംസാരിച്ചു. ഫുഡ് ഫെസ്റ്റിവലും മൈലാഞ്ചിയിടൽ മൽസരവും വിവിധ കലാപരിപാടികളും തുടർന്ന് നടന്നു.ഇന്ന് രാവിലെ 9 മണി മുതൽ നടക്കുന്ന വിവിധ പരിപാടികൾക്ക് ശേഷം സമാപന സമ്മേളനം വൈകന്നേരം നാലരക്ക് സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.