
കാഞ്ഞങ്ങാട്: ലിംഗനീതിക്കായും സ്ത്രീധനത്തിനും വിവേചനത്തിനുമെതിരായും ബേക്കൽ ബീച്ച് പാർക്കിൽ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ വാട്സാപ്പ് സ്റ്റാറ്റസ് പ്രകാശനം ഇന്റർനാഷണൽ ബേക്കൽ ഫെസ്റ്റിന്റെ മുഖ്യ വേദിയിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. സി എച്ച്.കുഞ്ഞമ്പു എം.എൽ.എ, ബി.ആർ.ഡി.സി എം ഡി.ഷിജിൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, കുടുംബശ്രീ എ.ഡി.എം സി ഡി.ഹരിദാസ്, കാറഡുക്ക സി ഡി.എസ് ചെയർപേഴ്സൺ സവിത, പള്ളിക്കര സി ഡി.എസ് ചെയർപേഴ്സൺ സുമതി, ജൻഡർ ഡി. പി.എം.ഗ്രീഷ്മ, എന്നിവർ പങ്കെടുത്തു. ജില്ലയിലെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരും ബേക്കൽ ബീച്ചിൽ സംഗമിച്ച് ലിംഗസമത്വത്തിനുള്ള പ്രഖ്യാപനം നടത്തി. സംഗമം ഇന്ന് സമാപിക്കും.