oppam-vastrashekharam
തമിഴ്‌നാട് ജനതയെ സഹായിക്കുന്നതിന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(സിഐടിയു)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12 ഏരിയകളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളുടെ കൈമാറ്റം സിഐടിയു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറികെ വി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാട് ജനതയെ സഹായിക്കുന്നതിന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 'ഒപ്പം' വസ്ത്രശേഖരണം പരിപാടി ജില്ലയിൽ നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 ഏരിയകളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളുടെ കൈമാറൽ ചടങ്ങ് കാഞ്ഞങ്ങാട് യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി തങ്കമണി അദ്ധ്യക്ഷത വഹിച്ചു. കെ.വി ഭാസ്‌കരൻ, പി. ജാനകി, ബി. കൈരളി, എ.കെ ലക്ഷ്മണൻ, ഒ.പി ലങ്കേഷ്, വി. രജേന്ദ്രൻ, പി. മനോജ് കുമാർ, പി. രാധാമണി, എ. പൂമണി സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.