kabadi

കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല കബഡി ചാമ്പ്യൻഷിപ്പ് ജനുവരി 2 ന് ക്ലബ്ബ് പരിസരത്ത് നടക്കും.രാജ്യത്തിനകത്തും പുറത്തും കളിച്ച പ്രഗത്ഭ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ഇതിനകം 26 ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജേതാക്കൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകും. വൈകിട്ട് 5 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും.മുൻ ഇന്ത്യൻ താരം ജഗദീഷ് കുമ്പള മുഖ്യാതിഥിയാവും. വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി അദ്ധ്യക്ഷയും കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സണുമായ കെ.വി.സുജാത സംഘാടക സമിതി ഭാരവാഹികളായ കെ.വി.സജിത്ത് ,സി ശശിധരൻ ,എൻ.ഗീത ,വി.ഗോപി ,ടി.വി.ഷാലു എന്നിവർ സംബന്ധിച്ചു.