leage

പയ്യന്നൂർ: മുസ്ലിം ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശരക്ഷ യാത്രയുടെ പയ്യന്നൂരിൽ നടക്കുന്ന ഉദ്ഘാടനവും പര്യടനവും വിജയിപ്പിക്കുവാൻ മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.കെ. അഷ്റഫിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, എസ്.എ.ശുക്കൂർ ഹാജി, സി കെ.മൂസക്കുഞ്ഞി ഹാജി, ടി.പി.മഹമൂദ് ഹാജി, കരപ്പാത്ത് ഉസ്മാൻ, ഷമീമ തായിനേരി, എസ്.കെ.നൗഷാദ്, എ.പി.ഹാരിസ്, വി.കെ.പി.ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. ഇഖ്ബാൽ കോയിപ്ര സ്വാഗതവും പി.മൂസ നന്ദിയും പറഞ്ഞു. 25ന് ഗാന്ധിപാർക്കിൽ സംസ്ഥാന മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യാത്ര ഉദ്ഘാടനം ചെയ്യും.