
കാഞ്ഞങ്ങാട്: ഡയറക്ട് സെല്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മൾട്ടി ലെവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ സി ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് പാലത്ത് സംഘടനാ റിപ്പോർട്ടും സെക്രട്ടറി പി.സി ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.വി.രാഘവൻ, ടി.പി.അശോക് കുമാർ, പി.വി.ലീല, വിജയൻ കാന തുടങ്ങിയവർ സംസാരിച്ചു. പി.സി മനോജ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി മധുസൂദനൻ നന്ദിയും പറഞ്ഞു.