bemp

തലശ്ശേരി: ബി.ഇ.എം.പി സ്‌കൂൾ അലൂമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചു വരുന്ന മഹാ കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് കെ.വി ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പ്രസീൽ കുമാർ സ്വാഗതം പറഞ്ഞു. ആൾ സി.എസ്.ഐ സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ സുനിൽ പുതിയാട്ടിൽ അനുഗ്രഹ ഭാഷണം നടത്തി. രക്ഷാധികാരിയും സ്‌കൂൾ പ്രിൻസിപ്പാലുമായ ഷാജി അരുൺ കുമാർ, സ്‌കൂൾ പ്രധാനാദ്ധ്യാപിക ദീപ ലില്ലി സ്റ്റാൻലി എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിലായി സ്‌കൂളിന്റെ യശസ്സുയർത്തിയ നൂറാം പിറന്നാൾ ആഘോഷിക്കുന്ന അദ്ധ്യാപകൻ കെ.സുകുമാരൻ,
ചന്ദ്രയാൻ ദൗത്യ സംഘത്തിലെ യുവ ശാസ്ത്രജ്ഞൻ ഷാജഹാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.