
കണ്ണൂർ : ബാങ്കും ഇടപാടുകാരും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർകോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു.. തളാപ്പ് ഐ.എം.എ ഹാളിൽ നടന്ന മീറ്റ് സഹകരണ വകുപ്പ്‌ജോയിന്റ് രജിസ്ട്രാർ ഇ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇടപാടുകാരുടെ അഭിരുചി മനസ്സിലാക്കി വായ്പകളും മറ്റ് ബാങ്കിംഗ്‌സേവനങ്ങളും രൂപപ്പെടുത്താൻ കണ്ണൂർകോഓപ്പറേറ്റീവ് അർബൻ ബാങ്കിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ബാങ്ക് ചെയർമാൻ കെ.പ്രമോദ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എം.പി.മുഹമ്മദാലി മാനേജിംഗ് ഡയറക്ടർ പി.കെ.വിനോദ് കുമാർ, ജനറൽ മാനേജർ പി.രൂപ തുടങ്ങിയവർ സംസാരിച്ചു..