
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ വാർഷികഘോഷവും ആയില്യം നാൾ ഉത്സവവും സമുചിതമായി ആഘോഷിച്ചു.മാതമംഗലം ശിവശങ്കരൻ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ രാവിലെ നൂറും പാലും വൈകുന്നേരം സർപ്പബലിയും ആയില്യം നാൾ ആഘോഷത്തിന്റെ ഭാഗമായി അഖണ്ഡനാമ സങ്കീർത്തനം, മുട്ടസമർപ്പണവും ഉച്ചക്ക് അന്നദാനവും നടന്നു.ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി. ക്ഷേത്രത്തിലെ അടുത്ത ആയില്യംനാൾ ആഘോഷം ജനുവരി 27 ശനിയാഴ്ച നടക്കും. തിറമഹോത്സവം 2024 ഫെബ്രുവരി 9മുതൽ 14 വരെ ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.