pukasa
പുരോഗമന കലാ സാഹിത്യസംഘം

കൊടക്കാട്: ജനുവരി 13, 14 തീയതികളിലായി കൊടക്കാട് കദളീവനത്തിൽ നടക്കുന്ന പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പഠന സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. കൊടക്കാട് റെഡ് സ്റ്റാർ കലാസമിതിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊടക്കാട് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കുട്ടമത്ത്, എൻ. രവീന്ദ്രൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. രവീന്ദ്രൻ കൊടക്കാട്, പി.കെ ലക്ഷ്മി, ഡോ. എൻ.പി വിജയൻ, ഇ. കുഞ്ഞികൃഷ്ണൻ, എം.വി ഗണേശൻ, പി.കെ ഷൈനി, രമേശൻ കൊടക്കാട്, കെ.വി വിജയൻ, സന്തോഷ് ഒഴിഞ്ഞവളപ്പ് സംസാരിച്ചു. ഭാരവാഹികൾ: ഡോ. വി.പി.പി മുസ്തഫ (ചെയർമാൻ),​ രവീന്ദ്രൻ കൊടക്കാട് (വർക്കിംഗ് ചെയർമാൻ),​ എൻ. രവീന്ദ്രൻ (ജനറൽ കൺവീനർ),​ ഉമേഷ്‌ പിലിക്കോട് (കൺവീനർ).