veedu
ശാന്തക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ കെ.പി. സതിഷ് ചന്ദ്രൻ കൈമാറുന്നു

നീലേശ്വരം: വർഷങ്ങളായി വീടില്ലാതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുന്ന നീലേശ്വരം കടിഞ്ഞിമൂലയിലെ ടി.വി. ശാന്തയ്ക്ക് റെഡ്സ്റ്റാർ കടിഞ്ഞിമൂല നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം സി.പി.എം സംസ്ഥാന സമിതി അംഗം കെ.പി. സതീഷ് ചന്ദ്രൻ നിർവഹിച്ചു. പക്ഷാഘാതം വന്ന് ശരീരം തളർന്ന ടി.വി. ശാന്ത 40 വർഷത്തോളമായി പ്ലാസ്റ്റിക് കൂരയിലാണ് അന്തിയുറങ്ങിയിരുന്നത്. സംഘാടകസമിതി ചെയർമാനായ പി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ രജിത്ത് കുമാർ, സി.പി.എം നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.വി സതീശൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കൊട്ടറ വാസുദേവ്, വി. ഗൗരി, കെ.വി. പ്രകാശൻ, സുനിൽ അമ്പാടി, അഷ്റഫ് കണിച്ചിറ, ബ്രാഞ്ച് സെക്രട്ടറിമാരായ വിനയരാജ്, ഷിബിൻ, കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡന്റ് പ്രണവ്, ക്ലബ്ബ് ട്രഷറർ സുജിത്ത് എന്നിവർ സംസാരിച്ചു.