lahari
ലഹരിക്കെതിരെ 2024 തിരികൾ കത്തിക്കുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ നിർവഹിക്കുന്നു.

കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് ജില്ലാജയിൽ, വിമുക്തി കാസർകോട്, നവകേരള മിഷൻ കാസർകോട്, റോട്ടറി കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ പരിസരത്ത് ലഹരിക്കെതിരെ 2024 തിരികൾ തെളിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജയിൽ സൂപ്രണ്ട് കെ. വേണു അദ്ധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ബാലകൃഷ്ണൻ, റോട്ടറി കാഞ്ഞങ്ങാട് പ്രസിഡന്റ് എം. വിനോദ്, അക്ഷയ് കമ്മത്ത്, എൻ. സുരേഷ്, എം.സി ആനന്ദ്, എൻ.എസ്.എസ് കോർഡിനേറ്റർ' ജഗദീഷ്, സീതാ രാഘവൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം. രാജീവൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പ്രമോദ്, അസി. പ്രിസൺ ഓഫീസർ വിനീത് വി. പിള്ള, ബൈജു, വിവേക്, അജീഷ് എന്നിവർ പങ്കെടുത്തു. വനിതാ അസി. സൂപ്രണ്ട് സുമ നന്ദി പറഞ്ഞു.