book
കാവൽമാലാഖ കാവ്യസമാഹാരം എം. രാജഗോപാലൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: മംഗലാപുരം ശ്രീനിവാസ കോളേജ് മലയാളം അസിസ്റ്റന്റ് പ്രൊഫസറും സെന്റ് അലോഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറുമായ ജോർജുകുട്ടി തോമസ് മാടപ്പള്ളിയുടെ പ്രഥമ കാവ്യസമാഹാരം കാവൽ മാലാഖയുടെ പ്രകാശനം
എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി ഏറ്റുവാങ്ങി. സാംസ്‌കാരിക പ്രവർത്തകൻ കരിമ്പിൽ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡന്റ് ടി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കൂക്കൾ ബാലകൃഷ്ണൻ, എം.പി. രാജൻ നാട്ടക്കൽ, ജീജി കുന്നപ്പള്ളി, ടി. മുഹമ്മദ് അസ്ലം, ജയൻ മാങ്ങാട്, എൻ. ഗംഗാധരൻ, പി. പ്രവീൺകുമാർ, പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ പ്രസംഗിച്ചു. പാക്കം മാധവൻ സ്വാഗതം പറഞ്ഞു. ജോർജുകുട്ടി തോമസ് മാടപ്പള്ളി മറുപടി പ്രസംഗം നടത്തി.