pk-
പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി. ഇ. അബ്ദുല്ല അവാർഡ് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി പ്രൊഫ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കുന്നു

കാസർകോട്: മാന്ത്രിക വിദ്യ ഉപേക്ഷിച്ച് നിലാരംഭരുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് പ്രൊഫ. ഗോപിനാഥ് മുതുകാടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതാവും കാസർകോട് നഗരസഭ ചെയർമാനുമായിരുന്ന ടി.ഇ അബ്ദുള്ളയുടെ ഓർമ്മയ്ക്കായി കേരള പ്രവാസി ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ ടി.ഇ അബ്ദുള്ള സ്മാരക അവാർഡ് പ്രൊഫ. ഗോപിനാഥ് മുതുകാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസിലാക്കിയാണ് മുതുകാട് ഇവർക്ക് കൈത്താങ്ങായി വന്നത്. മുതുകാട് ചെയ്യുന്ന ഈ പ്രവർത്തനങ്ങൾക്ക് കാസർകോട്ടെ നല്ലവരായ മനുഷ്യർ അകമഴിഞ്ഞ് സഹായിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം ഖാദർ ഹാജി സ്വാഗതം പറഞ്ഞു. ജൂറി അംഗം ബഷീർ വെള്ളിക്കോത്ത് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രവാസികൾക്കുള്ള 'കരുതലിന്റെ കാവൽ' സുരക്ഷാ സ്‌കീമിന്റെ ലോഞ്ചിംഗ് ദുബായ് കെ.എം.സി.സി ചെയർമാൻ യഹ്‌യ തളങ്കര നിർവഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്രഫ്, ചെർക്കള മാർതോമ ബധിര വിദ്യാലയം അഡ്മിനിസ്‌ട്രേറ്റർ ഫാദർ മാത്യു ബേബി, കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.എം മുനീർ ഹാജി, കെ.ടി. സഹദുള്ള, എം.ബി. യൂസുഫ്, കെ.ഇ.എ ബക്കർ, എ.എം. കടവത്ത്, എ.ജി.സി ബഷീർ, എബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, കാപ്പിൽ മുഹമ്മദ് പാഷ, ഇമ്പിച്ചി മമ്മു ഹാജി, കെ.സി. അഹമ്മദ്, ജൂറി അംഗം ടി.എ ഷാഫി, ജലീൽ രാമന്തളി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, എ.കെ. ആരിഫ്, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, ദാവൂദ് ചെമ്പിരിക്ക, കെ.കെ. ശാഫി ഹാജി, സെഡ് എ. മൊഗ്രാൽ, ജാഫർ എരിയാൽ, യൂസഫ് ഹാജി പടന്ന, ഫൈസൽ ചേരക്കാടത്ത്, അഹമ്മദലി മൂഡം ബയൽ, മുനീർ പി. ചെർക്കള, അബ്ദുൽ റഹ്മാൻബന്തിയോട്, അഷറഫ് എടനീർ പ്രസംഗിച്ചു. പ്രവാസി ലീഗ് ജില്ലാ ട്രഷറർ ടി.പി കുഞ്ഞബ്ദുല്ല ഹാജി നന്ദി പറഞ്ഞു.