പയ്യാവൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ശ്രീകണ്ഠപുരം യൂണിറ്റിന്റെ ജനറൽബോഡി യോഗവും മഹിളാ വിംഗിന്റെ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ നാരായണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി ജനാർദ്ദനൻ, കെ.പി കണ്ണൻ നമ്പ്യാർ, സെബാസ്റ്റ്യൻ അബ്രഹാം, കെ.എസ് മാത്യു സംസാരിച്ചു. പി.ഇ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജേക്കബ് മാത്യു വരവുചിലവ് അവതരണവും നടത്തി. യൂണിറ്റ് സെക്രട്ടറി പി.ഇ ചന്ദ്രൻ സ്വാഗതവും എം.ഒ ശശിധരൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ 80 വയസ്സ് പൂർത്തിയായ യൂണിറ്റ് മെമ്പർമാരെ ആദരിക്കലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.