കണ്ണൂർ: മന്ത്രിയായശേഷം കണ്ണൂരിലെത്തിയ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. സി.പി.എം ജില്ലസെക്രട്ടറി എം.വി. ജയരാജൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, വി. ശിവദാസൻ എം.പി, എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. ചന്ദ്രൻ, ടി.വി. രാജേഷ്, കെ.വി. സുമേഷ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പൂക്കളും ഹാരാർപ്പണവും മുദ്രാവാക്യം വിളികളുമായാണ് എൽ.ഡി.എഫ് പ്രവർത്തകർ രാമചന്ദ്രൻ കടന്നപള്ളിയെ സ്വീകരച്ചത്. വൈകിട്ട് കണ്ണൂർ ചേംബർ ഹാളിൽ എൽ.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. വെള്ളോറ രാജൻ അദ്ധ്യക്ഷത വഹിച്ചു. വി. ശിവദാസൻ എം.പി, എൻ. ചന്ദ്രൻ, ജയിംസ് മാത്യു, ഇ.പി.ആർ വേശാല എന്നിവർ പ്രസംഗിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മറുപടി പ്രസംഗം നടത്തി.