കൊട്ടിയൂർ: ശ്രീനാരായണ പബ്ലിക് ലൈബ്രറി 32-ാം വാർഷികവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. കൊട്ടിയൂർ എസ്.എൻ.എൽ.പി സ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡിജിൻ പ്രകാശ് രചിച്ച 'സസ്നേഹം പരേതൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ശശിധരൻ കല്ലംതോട്ടത്തിൽ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് സി.എ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ അനുവദിച്ച 7500 രൂപയുടെ പുസ്തകങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം കൈമാറി. സന്തോഷ് ഇല്ലോളിൽ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി. തങ്കപ്പൻ സർഗോത്സവ വിജയികളെ അനുമോദിച്ചു. തുടർച്ചയായി പ്രസിഡന്റായിരിക്കുന്ന സി.എ. രാജപ്പനെ ആദരിച്ചു. സെക്രട്ടറി ഇ.എൻ. രാജേന്ദ്രൻ, ഒ.എം. കുര്യാച്ചൻ, ജോയി സെബാസ്റ്റ്യൻ, വനിതാ വേദി പ്രസിഡന്റ് വത്സ ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഗീത നൃത്തസന്ധ്യയും ആദിവാസി നൃത്തവും അരങ്ങേറി.