ജില്ലയിൽ കുടിശ്ശിക 1.3 കോടി രൂപ
കണ്ണൂർ: കാർഷിക മേഖലയിൽ കെ.എസ്.ഇ.ബി നൽകി വരുന്ന സൗജന്യ വൈദ്യുതി കണക്ഷൻ കുടിശ്ശികയുടെ പേരിൽ വിച്ഛേദിക്കില്ലെന്ന് കൃഷി ഡയറക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുമായി കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയിട്ടുണ്ട്. ജില്ലയിൽ 1.3 കോടി രൂപയാണ് കുടിശ്ശിക. കർഷകർക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ല. സർക്കാർ ഉടൻ പണമനുവദിക്കും. കുടിശ്ശിക തീർക്കും. കൃഷി ഡയരക്ടർ അറിയിച്ചു.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിനുള്ള 7.88 ഏക്കർ ഭൂമി നൂറ് രൂപ നിരക്കിൽ 99 കൊല്ലത്തേക്ക് പാട്ടത്തിന് നൽകി മന്ത്രിസഭാ തീരുമാനം വന്നു. ആറ് മാസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തലശ്ശേരി സബ് കളക്ടർ സന്ദീപ്കുമാർ യോഗത്തിൽ അറിയിച്ചു.
തലശ്ശേരി സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ സി ആർ സെഡ് അനുമതിക്കായുള്ള രേഖകൾ സമർപ്പിക്കുന്നതിന് കിറ്റ് കോയുമായി ബന്ധപ്പെട്ട് നടപടികൾ സ്വകീരിക്കാൻ തലശ്ശേരി നഗരസഭാ സെക്രട്ടറിക്ക് യോഗം നിർദേശം നൽകി.
കോറളായി പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നതല സമിതി അംഗം സ്ഥല പരിശോധന നടത്തി റിപോർട്ട് സമർപ്പിച്ചതായും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ കൈക്കൊള്ളുമെന്നും ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു
മാഹി പാലത്തിന്റെ അറ്റകുറ്റപണിക്കുള്ള ടെണ്ടർ ജനുവരി 13 ന് തുറക്കും
പയ്യന്നൂർ സെൻട്രൽ ബസാർ ഇംപ്രൂവ്‌മെന്റ് സ്‌കീമിന്റെ അലൈൻമെന്റ് ജനുവരി 21 ഓടെ അംഗീകരിക്കും
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുതുവർഷത്തിൽ
.