ബാലുശ്ശേരി: മൂന്നിന് നടത്തുന്ന വയലട അൾട്രാ ട്രയൽ റൺ വയലടയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ സഹകരണത്തോടെ വൻ വിജയമാക്കാൻ ഒരുക്കങ്ങളായി. രാവിലെ 5.30 ന് ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ആറോടെ ക്ലൗഡ് ബേ വ്യൂ പോയിന്റിൽ സമാപിക്കും. 150ൽ അധികം അത്‌ലറ്റുകൾ പങ്കെടുക്കുന്ന ട്രയൽ റണ്ണിൽ നൂറോളം വോളന്റിയർമാരുണ്ടാകും. വാർത്താ സമ്മേളനത്തിൽ ആർ.ആർ.സി സെക്രട്ടറി റിജേഷ് സിറിയക്, ട്രഷറർ വിവേക് മഠത്തിൽ, എക്സി. മെസർ അർജ്ജുൻ, വി.പി. ടി.സി വൈസ് പ്രസിഡന്റ് ഡോ.കെ.കെ.ഹംസ, സുനിൽ ദത്ത് എന്നിവർ പങ്കെടത്ത. ജഴ്സി പ്രകാശനം ഡോ.കെ.കെ. ഹംസ നിർവഹിച്ചു.